ഫോർട്ടുകൊച്ചി: തോപ്പുംപടി, ഇടക്കൊച്ചി ജലമെട്രോ ടെർമിനലുകൾ 2027-ഓടെ തയാറാകുമെന്ന് കൊച്ചി മെട്രോ സിഎംഡി ലോക്നാഥ് ബെഹ്റ. ജലമെട്രോയിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വാണിജ്യ മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് ഗതാഗത സൗകര്യം വർധിക്കണം. കായലുകളും കനാലുക ളുമുള്ള തീരമേഖലയിൽ ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നല്കണമെന്നും അതിനായി കൂടുതൽ പഠനങ്ങളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വാണിജ്യ മണ്ഡലം പ്രസിഡന്റ് രാജ്കുമാർ ഗുപ്ത അധ്യക്ഷനായി. വൈ സ്. പ്രസിഡന്റ് ചിരാഗ് ജെ. ഷാ നന്ദി പറഞ്ഞു.